Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Errors In The News

വാ​ര്‍​ത്ത​യി​ലെ തെ​റ്റു​ക​ളി​ല്‍ ഖേ​ദം ഇ​ല്ലാ​താ​യി: റോ​ജി എം. ​ജോ​ണ്‍

കൊ​​​​ച്ചി: യാ​​​​തൊ​​​​രു അ​​​​ടി​​​​സ്ഥാ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​ത്ത വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ വാ​​​​ര്‍​ത്ത​​​​ക​​​​ളാ​​​​ക്കു​​​​ന്ന ഇ​​​​ക്കാ​​​​ല​​​​ത്ത് തെ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ഖേ​​​​ദം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ന്‍ പോ​​​​ലും ത​​​​യാ​​​​റാ​​​​കാ​​​​ത്ത രീ​​​​തി​​​​യി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​രം​​​​ഗം മാ​​​​റി​​​​യെ​​​​ന്ന് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍. എ​​​​റ​​​​ണാ​​​​കു​​​​ളം പ്ര​​​​സ്ക്ല​​​​ബ്ബി​​​​ല്‍ ര​​​​ണ്ടാ​​​​മ​​​​ത് പി.​​​​എ​​​​സ്. ര​​​​ശ്മി മെ​​​​മ്മോ​​​​റി​​​​യ​​​​ല്‍ യം​​​​ഗ് ജേ​​​​ര്‍​ണ​​​​ലി​​​​സ്റ്റ് അ​​​​വാ​​​​ര്‍​ഡു​​​​ദാ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.


മാ​​​​ധ്യ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വും മാ​​​​ധ്യ​​​​മ​​​രം​​​​ഗ​​​​വും മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന കാ​​​​ല​​​​മാ​​​​ണ്. ബൈ​​​​റ്റു​​​​ക​​​​ള്‍​ക്കാ​​​​യി സ​​​​മീ​​​​പി​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ന്തെ​​​​ങ്കി​​​​ലും ഒ​​​​ന്ന് കി​​​​ട്ടാ​​​​നു​​​​ള്ള ത​​​​ത്ര​​​​പ്പാ​​​​ട് പ​​​​ല​​​​പ്പോ​​​​ഴും കാ​​​​ണാ​​​​റു​​​​ണ്ട്. ഒ​​​​ന്നും കി​​​​ട്ടാ​​​​തെ വ​​​​രു​​​​മ്പോ​​​​ള്‍ ശൂ​​​​ന്യ​​​​ത​​​​യി​​​​ല്‍നി​​​​ന്നു വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ച്ചു​​​​വി​​​​ടും.

വാ​​​​ര്‍​ത്ത തെ​​​​റ്റാ​​​​ണെ​​​​ന്നു ബോ​​​​ധ്യ​​​​പ്പെ​​​​ട്ടാ​​​​ലും തി​​​​രു​​​​ത്ത​​​​ല്‍ കാ​​​​ണാ​​​​റി​​​​ല്ല. സെ​​​​ന്‍​സേ​​​​ഷ​​​​നു​​​​ക​​​​ള്‍​ക്കു പി​​​​ന്നാ​​​​ലെ പോ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​കാ​​​​ല​​​​ത്ത് മാ​​​​ധ്യ​​​​മ​​​​ധ​​​​ര്‍​മ​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം ഉ​​​​ള്‍​ക്കൊ​​​​ണ്ടു​​​​ള്ള വേ​​​​റി​​​​ട്ട ശൈ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു പി.​​​​എ​​​​സ്. ര​​​​ശ്മി​​​​യു​​​​ടേ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up